Pages

Wednesday, September 28, 2011

സി.പി.എo ആധുനിക മനുഷ്യസമൂഹത്തിനും കാലത്തിനും ചേര്‍ന്നതല്ല







പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവനൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും പാടില്ല എന്ന വിലക്കില്‍ ഒരു മാനുഷിക പ്രശ്നം കുടികൊള്ളുന്നുണ്ട്. അയിത്തത്തിനുമപ്പുറത്തെ തൊട്ടുകൂടായ്മ. നാടുവാഴിത്തത്തിന്റെ ഊരുവിലക്ക്.

പാര്‍ട്ടി പുറത്താക്കിയാല്‍ മനുഷ്യകുലത്തില്‍ നിന്നു തന്നെ പുറത്ത് എന്ന പ്രാകൃത ചിന്തയാണത്. സി.പി.എം സ്വാധീനകേന്ദ്രങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഇതിന്റെ പ്രതിഫലനം തന്നെ. മഹല്ല് ഭ്രഷ്ട്, ഊരു വിലക്ക്, “ഹഡ്ഢടി’ തുടങ്ങിയ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ചില പ്രത്യേക മത, സമുദായങ്ങള്‍ക്കെതിരെ വാള്‍ വീശിയിരുന്ന സി.പി.എമ്മില്‍ നിന്നാണ് കേരളം ഇത് കേള്‍ക്കുന്നത്.
അച്യുതാനന്ദന് സംഭാവന കൊടുത്തില്ലെങ്കിലും ഒരാള്‍ വെറുക്കപ്പെട്ടവനാകാം. ആ വ്യക്തിയുമായി മറ്റാരും മിണ്ടാന്‍ പാടില്ല എന്നു ശഠിക്കുന്ന അതേ മനോഭാവം തന്നെ കുഞ്ഞനന്തന്‍ കാര്യത്തിലും പ്രകടമാകുന്നത്. ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന് കരുതാന്‍ ന്യായമേറെയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയേയും ടി.വി. തോമസിനെയും തമ്മിലകറ്റി വിവാഹ ബന്ധം വേര്‍പ്പെടുത്തിച്ച പാര്‍ട്ടിയാണത്. ഇക്കാലവും അതേ ഭ്രഷ്ട് തുടരുന്നുവെങ്കില്‍ അച്യുതാനന്ദനും പിണറായി വിജയനും അവര്‍ നയിക്കുന്ന സി.പി.എമ്മും ആധുനിക മനുഷ്യസമൂഹത്തിനും കാലത്തിനും ചേര്‍ന്നതല്ല എന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടിവരും.
 
Copyright 2010 Y 4 YOUTHS. Powered by Blogger